കൊല്ലം: നമ്പർ തിരുത്തിയ ടിക്കറ്റ് നൽകി ലോട്ടറി വിൽപ്പനക്കാരിയുടെ പണം തട്ടിയ പ്രതികൾ പിടിയിൽ. കുണ്ടറ മുളവന കാഞ്ഞിരകോട് സെന്റ് ജൂഡ് വില്ലയിൽ സിജോയ്(37), കുണ്ടറ കെല്ലിന് സമീപം സജീവ് ഭവനിൽ സജീഷ്(33) എന്നിവരെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചൽ ചൂരക്കുളം ചരുവിള വീട്ടിൽ സന്ധ്യയ്ക്കാണ് പണം നഷ്ടപ്പെട്ടത്. 3ന് രാവിലെ പത്തരയ്ക്ക് പനച്ചവിള ജംഗ്ഷനിൽ സ്കൂട്ടറിൽ എത്തിയ പ്രതികൾ നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി സന്ധ്യയുടെ പക്കൽ നിന്നും അയ്യായിരം രൂപ വാങ്ങി. പിന്നീടാണ് തട്ടിപ്പ് പുറത്തായത്. സന്ധ്യ അഞ്ചൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.