കൊല്ലം: ജയിലിൽ നിന്നിറങ്ങി ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ആനക്കുടി പൂപ്പുറത്ത് പുത്തൻവീട്ടിൽ ശ്രീകാന്തിനെയാണ് (37) പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനാപുരം പാതിരിക്കൽ, അരീക്കൽ പടിഞ്ഞാറ്റതിൽ പുത്തൻ വീട്ടിൽ മിനിയെയാണ് (35) കൊലപ്പെടുത്താൻ ശ്രമിച്ചത്. മുൻപ് മിനിയെ ആക്രമിച്ച കേസിൽ ശ്രീകാന്തിനെതിരെ പത്തനാപുരം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയാണ് മിനിയെ വീണ്ടും ആക്രമിച്ചത്. കുത്തേറ്റ മിനി ആശുപത്രിയിൽ ചികിത്സയിലാണ്. മിനിയും ശ്രീകാന്തും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് അയൽക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.