crime
c

ലീ​ഗ് ​പ്ര​വ​ർ​ത്ത​ക​ന്റെ കൊല: സി​.പി​.എം പ്രവർത്തകൻ ​ ​ക​സ്റ്റ​ഡി​യിൽ

കൊ​ല​ ​ന​ട​ത്തി​യ​ത് 11 അംഗസംഘം

സ്വ​ന്തം​ ​ലേ​ഖ​കൻ
ത​ല​ശേ​രി​:​ ​വോ​ട്ടെ​ടു​പ്പു​ ​ദി​ന​ത്തി​ൽ​ ​പാ​നൂ​രി​ന്റെ​ ​മ​ണ്ണ് ​വീ​ണ്ടും​ ​രാ​ഷ്ട്രീ​യ​പ്പ​ക​യു​ടെ​ ​ചോ​ര​ ​വീ​ണു​ ​ന​ന​ഞ്ഞ​തി​ന്റെ​ ​നീ​റ്റ​ലി​ൽ​ ​കേ​ര​ളം.​ ​ലീ​ഗ് ​പ്ര​വ​ർ​ത്ത​ക​ൻ​ ​പാ​റാ​ൽ​ ​മ​ൻ​സൂ​റി​നെ​ ​(22​)​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ട്ട​ ​അ​ക്ര​മി​സം​ഘം​ ​ബോം​ബെ​റി​ഞ്ഞും​ ​വെ​ട്ടി​യും​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വ​ത്തി​ന്റെ​ ​തു​ട​ർ​ച്ച​യാ​യി​ ​ക​ണ്ണൂ​രി​ൽ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​സി.​പി.​എം​ ​ഓ​ഫീ​സു​ക​ൾ​ക്കു​ ​നേ​രെ​ ​അ​ക്ര​മ​മു​ണ്ടാ​വു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​കേ​ര​ളം​ ​ഭീ​തി​യോ​ടെ​ ​നെ​ഞ്ചി​ൽ​ ​കൈ​വ​ച്ച് ​പ്രാ​ർ​ത്ഥി​ക്കു​ന്ന​ത് ​ഒ​ന്നേ​യു​ള്ളൂ​:​ ​മ​തി​യാ​യി,​ ​പ​ക​യു​ടെ​ ​രാ​ഷ്ട്രീ​യം.​ ​പ​ട​രാ​തി​രി​ക്ക​ട്ടെ​ ​ചോ​ര​ത്തു​ള്ളി​ക​ൾ...
പാ​നൂ​ർ​ ​ക​ട​വ​ത്തൂ​ർ​ ​മു​ക്കി​ൽ​പീ​ടി​ക​യി​ൽ​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​യു​ണ്ടാ​യ​ ​അ​ക്ര​മ​ത്തി​ൽ​ ​മ​ൻ​സൂ​ർ​ ​കൊ​ല്ല​പ്പെ​ട്ട​ത് ​ബോം​ബേ​റി​ലു​ണ്ടാ​യ​ ​ഗു​രു​ത​ര​ ​പ​രി​ക്കു​ ​മൂ​ല​മെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​പോ​സ്റ്റു​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട്.​ ​ബോം​ബേ​റി​ൽ​ ​ഇ​ട​തു​ ​കാ​ൽ​മു​ട്ടി​നു​ ​താ​ഴെ​ ​ത​ക​ർ​ന്ന​ ​മ​ൻ​സൂ​റി​നെ​ ​അ​ക്ര​മി​ക​ൾ​ ​വെ​ട്ടി​യും​ ​പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​കോ​ഴി​ക്കോ​ട്ടെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലാ​ണ് ​മ​ൻ​സൂ​ർ​ ​മ​രി​ച്ച​ത്.​ ​അ​ക്ര​മ​ത്തി​നു​ ​ശേ​ഷം​ ​ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്ന​ ​സം​ഘ​ത്തി​ലെ,​ ​മ​ൻ​സൂ​റി​ന്റെ​ ​അ​യ​ൽ​വാ​സി​യും​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​സി​നോ​ജി​നെ​ ​ലീ​ഗ് ​പ്ര​വ​ർ​ത്ത​ക​രും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്ന് ​പി​ടി​കൂ​ടി​ ​പൊ​ലീ​സി​ൽ​ ​ഏ​ല്പി​ച്ചു. കൊ​ല​പാ​ത​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തി​രി​ച്ച​റി​ഞ്ഞ​ 11​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​പേ​രി​ൽ​ ​ചൊ​ക്‌​ളി​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ക​ണ്ടാ​ല​റി​യാ​വു​ന്ന​ 14​ ​പേ​ർ​ക്കെ​തി​രെ​യും​ ​കേ​സു​ണ്ട്.​ ​മ​ൻ​സൂ​റി​ന്റെ​ ​സ​ഹോ​ദ​ര​ൻ,​ ​അ​ക്ര​മ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​മൊ​ഹ്സി​ൻ​ ​കോ​ഴി​ക്കോ​ട്ടെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​വീ​ടി​നു​ ​മു​ന്നി​ൽ​ ​വ​ച്ച് ​മ​ൻ​സൂ​റി​നെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ച​വ​രെ​ ​ത​ട​യു​ന്ന​തി​നി​ട​യി​ലാ​ണ് ​ മൊഹ്സി​ന് ​പ​രി​ക്കേ​റ്റ​ത്.
യു.​ഡി.​എ​ഫി​ന്റെ​ ​ബൂ​ത്ത് ​ഏ​ജ​ന്റാ​യി​രു​ന്നു​ ​മൊ​ഹ്സി​ൻ.​ ​ഓ​പ്പ​ൺ​ ​വോ​ട്ടി​നെ​ച്ചൊ​ല്ലി​ ​സി.​പി.​ ​എം​-​ ​ലീ​ഗ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്മി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​സി.​ദാ​മോ​ദ​ര​ൻ,​ ​ഒ​ത​യോ​ത്ത് ​സ്വ​രൂ​പ് ​എ​ന്നി​വ​ർ​ക്ക് ​പ​രി​ക്കേ​റ്റി​രു​ന്നു.​ ​ഇ​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​ണ് ​രാ​ത്രി​യി​ലു​ണ്ടാ​യ​ ​ആ​ക്ര​മ​ണ​മെ​ന്നാ​ണ് ​‌​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.
അ​ക്ര​മി​സം​ഘം​ ​സ​ഞ്ച​രി​ച്ച​തെ​ന്ന് ​ക​രു​തു​ന്ന​ ​മൂ​ന്ന് ​ബൈ​ക്കു​ക​ളും​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​ ​അ​ക്ര​മം​ ​ന​ട​ന്ന​ ​സ്ഥ​ല​ത്തു​നി​ന്ന് ​വ​ടി​വാ​ളും​ ​ഇ​രു​മ്പു​ ​പൈ​പ്പും​ ​ക​ണ്ടെ​ടു​ത്തു.​ ​കൊ​ല്ല​പ്പെ​ട്ട​ ​മ​ൻ​സൂ​റി​ന്റെ​ ​പി​താ​വ് ​മു​സ്ത​ഫ​ ​സി.​പി.​എം​ ​അ​നു​ഭാ​വി​യാ​ണ്.​ ​സ​ക്കീ​ന​യാ​ണ് ​മ​ൻ​സൂ​റി​ന്റെ​ ​മാ​താ​വ്.​ ​മു​നീ​ബ്,​ ​മു​ബി​ൽ,​ ​മു​ഹ​മ്മ​ദ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​സ​ഹോ​ദ​ര​ങ്ങ​ൾ.​ ​മ​ൻ​സൂ​റി​ന്റെ​ ​മൃ​ത​ദേ​ഹം​ ​പു​ല്ലൂ​ക്ക​ര​ ​പാ​റാ​ൽ​ ​ജു​മാ​ ​അ​ത്ത് ​ക​ബ​ർ​സ്ഥാ​നി​ൽ​ ​വൈ​കി​ട്ട് ​വ​ൻ​ജ​നാ​വ​ലി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ക​ബ​റ​ട​ക്കി.

രാഷ്ട്രീയ കൊലപാതകം

മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികളെ മുഴുവൻ പിടികൂടുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്ന് ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.കെ. ഫിറോസും പറഞ്ഞു. കൊലപാതകം ദൗർഭാഗ്യകരമാണെന്നും പ്രതികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പറഞ്ഞു.

ലക്ഷ്യമിട്ടത് മൊഹ്സിനെ

യു.ഡി. എഫ് ബൂത്ത് ഏജന്റായിരുന്ന മൊഹ്സിനു രാവിലെ മുതൽ ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, സംഘം ആളുമാറി സഹോദരൻ മൻസൂറിനെ ആക്രമിച്ചതായിരിക്കാമെന്നും പൊലീസ് കരുതുന്നു. സി.പി.എം- ഡി.വൈ.എഫ് ഐ.സംഘമാണ് കൊലയ്ക്കു പിന്നിലെന്നും എല്ലാവരെയും കണ്ടാലറിയാമെന്നും അക്രമത്തിൽ പരിക്കേറ്റ മൻസൂറിന്റെ സഹോദരൻ മൊഹ്സിൻ പൊലീസിനോട് പറഞ്ഞു.

​ഇ​തൊ​രു​ ​ആ​സൂ​ത്രി​ത​ ​കൊ​ല​പാ​ത​ക​മ​ല്ല.​ ​ലീ​ഗു​കാ​ർ​ ​തു​ട​ങ്ങി​യ​ ​സം​ഘ​ർ​ഷ​മാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​ക​ലാ​ശി​ച്ച​തെ​ങ്കി​ലും​ ​അ​ത് ​ന​ട​ക്കാ​ൻ​ ​പാ​ടി​ല്ലാ​യി​രു​ന്നു.​ ​കൊ​ല​പാ​ത​ക​ത്തെ​ ​ന്യാ​യീ​ക​രി​ക്കു​ന്നി​ല്ല.​ ​നീ​തി​പൂ​ർ​വ​മാ​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​ ​പൊ​ലീ​സ് ​കു​റ്റ​വാ​ളി​ക​ളെ​ ​ക​ണ്ടെ​ത്ത​ട്ടെ.
എം.​വി.​ജ​യ​രാ​ജൻ
സി.​പി.​എം​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി

മ​ൻ​സൂ​റി​ന്റെ​ ​കൊ​ല​പാ​ത​കം​ ​സി.​പി.​എം​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​താ​ണ്.​ ​ലീ​ഗു​കാ​ർ​ ​ഈ​ ​ദി​വ​സം​ ​ഓ​ർ​ത്തു​വ​യ്ക്കു​മെ​ന്ന് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ്ര​തി​ ​പോ​സ്റ്റ് ​ഇ​ട്ടി​രു​ന്നു.
പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി
മുസ്ളി​ം ലീഗ് ദേശീയ
ജനറൽ സെക്രട്ടറി​