പെരുമ്പാവൂർ: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ് ബൈക്കിൽ വീട്ടീലേക്ക് പോകുംവഴി സി.പി.എം പ്രവർത്തകനെ ഗുണ്ടാസംഘം ആക്രമിച്ചതായി പരാതി. കോടനാട് കുറിച്ചിലക്കോട് തോട്ടുപുറം വീട്ടിൽ സൈലേഷിനെയാണ് (46) ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. മൂന്നുപേർക്കെതിരെ കോടനാട് പൊലീസിൽ പരാതി നൽകി. ലഹരി വില്പനയും ഗുണ്ടാആക്രമണവും നടത്തുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി. എം പ്രവർത്തകർ ആരോപിച്ചു. കോടനാട്, വേങ്ങൂർ, മുടക്കുഴ പ്രദേശങ്ങളിൽ നിന്നുള്ള ഗുണ്ടാസംഘങ്ങൾ തമ്പടിക്കുന്നത് പെരിയാർ തീരത്തും വനപ്രദേശത്തിന് സമീപവുമാണ്. പൊലീസും എക്സൈസും എത്തിയാൽ പെട്ടെന്ന് രക്ഷപെടാനാകുന്ന പ്രദേശമാണിത്.