kerala-university

രണ്ടാം സെമസ്റ്റർ എം.എഫ്.എ. (പെയിന്റിംഗ് ആൻഡ് സ്‌കൾപ്ച്ചർ) പരീക്ഷകൾ 19 ലേക്ക് പുനഃക്രമീകരിച്ചു.

ഗവ.ലാ കോളേജിൽ രണ്ടാം സെമസ്റ്റർ (ത്രിവത്സരം), ആറാം സെമസ്റ്റർ (പഞ്ചവത്സരം) പരീക്ഷയുടെ (മേഴ്സിചാൻസ് - ഒക്‌ടോബർ 2020) പരീക്ഷയുടെ ഒന്നാം പേപ്പർ - ജൂറിസ്‌പ്രുഡൻസ് പരീക്ഷ 12 ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.

പരീക്ഷാഫീസ്

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം യഥാക്രമം മേയ് 10, 19 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എൽ.ഐ.എസ്‌സി (എസ്.ഡി.ഇ. - 2018 അഡ്മിഷൻ റഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് ഇന്നുമുതൽ അപേക്ഷിക്കാം. പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 24 വരെയും ഓൺലൈനായി അപേക്ഷിക്കാം.


പ്രോഗസ് റിപ്പോർട്ട്

കൊമേഴ്സ് വിഭാഗം 12 മുതൽ 21 വരെ കേരളസർവകലാശാലയ്ക്ക് കീഴിലുളള എല്ലാ റിസർച്ച് സെന്ററുകളിലെയും കൊമേഴ്സ് വിഭാഗത്തിലുള്ള ഗവേഷകരുടെ പ്രബന്ധത്തിന്റെ നാളിതുവരെയുളള പ്രോഗസ് റിപ്പോർട്ട് അവതരണം സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾക്ക്: 9895636874