ss

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (രണ്ടാം എൻ.സി.എ.- എൽ.സി./എ.ഐ) (കാറ്റഗറി നമ്പർ 341/21) തസ്തികയുടെ അഭിമുഖപരീക്ഷ 22 ന് രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ആസ്ഥാന ഓഫീസിലെ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).

വിവരണാത്മക പരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (കാറ്റഗറി നമ്പർ 46/20) തസ്തികയിലേക്ക് 20ന് രാവിലെ 7.30 മുതൽ 10 വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള വിവരണാത്മക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.

ഒ.എം.ആർ പരീക്ഷ
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 308/19) തസ്തികയിലേക്ക് 13 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.
പ്ലസ്ടു യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒരു പൊതുപ്രാഥമികപരീക്ഷ (ഒ.എം.ആർ.- സ്റ്റേജ് 1) തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, കമ്മിഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ (അസൽ) എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തിൽ ഉച്ചയ്ക്ക് 1.30 മണിക്ക് മുമ്പായി ഹാജരാകണം. കൊവിഡ് പോസിറ്റീവ് ആയവർ പരീക്ഷ എഴുതുന്നതിനായി ബന്ധപ്പെട്ട പ്രമാണങ്ങൾ സഹിതം ജില്ലാ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം- ജില്ലാ ഓഫീസർ, കേരള പബ്ലിക് സർവീസ് കമ്മിഷൻ, ജില്ലാ ഓഫീസ്, തിരുവനന്തപുരം, ഇ-മെയിൽ dotvm.psc@kerala.gov.in

വകുപ്പുതല പരീക്ഷ

2021 ജനുവരിയിലെ വകുപ്പുതല പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും.