പഠനവകുപ്പുകളിൽ അദ്ധ്യാപകരുടെ വിരമിക്കൽ പ്രായം 60 വയസാണ്. യു.ജി.സി യുടെ പുതിയ നിർദ്ദേശ പ്രകാരം വിരമിക്കൽ പ്രായം 60 അല്ലെങ്കിൽ 30 വർഷം സർവീസ് എന്നാണ്. മിക്ക സംസ്ഥാനങ്ങളും യു.ജി.സി നിയമം നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കേരള സർവകലാശാല ഓഫീസ് ജീവനക്കാരുടെ പോലും പെൻഷൻ പ്രായം 60 ആക്കി. എന്നാൽ ആത്മാർത്ഥതയോടെ വരുംതലമുറയെ വാർത്തെടുക്കുന്ന അദ്ധ്യാപകരുടെ പെൻഷൻപ്രായം ഉയർത്തിയില്ല. അദ്ധ്യാപകരിൽ പലരുടെയും സർവീസ് 20-ൽ താഴെയാണ്, അതിനാൽ ഇവർക്കു കിട്ടുന്ന പെൻഷൻതുക വളരെ ചുരുങ്ങിയതാണ്. 1989 മുതൽ 2004 വരെ ഗവൺമെന്റ് നിയമന നിരോധനം കൊണ്ടുവന്നിരുന്നതിനാൽ സർവീസിൽ കയറാനാവാത്തവരുമുണ്ട്. പത്തും പതിനഞ്ചും വർഷം കോൺട്രാക്റ്റ് നിയമനത്തിൽ നിൽക്കേണ്ടി വന്നവർ. ഇത് സർവീസായി പരിഗണിക്കുകയുമില്ല.
മറ്റൊന്നും ചെയ്തില്ലെങ്കിലും യു.ജി.സിയുടെ പുതുക്കിയ പെൻഷൻ പ്രായം നടപ്പാക്കിയാൽ മതി. വരും സർക്കാരെങ്കിലും നീതികാട്ടുമെന്ന് പ്രതീക്ഷിക്കാം.
ഡോ. രാജീവൻ,
ഡോ. ചെറിയാൻ ഫിലിപ്പ്,
തിരുവല്ല