തിരുവനന്തപുരം: പ്ലസ്ടു യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 18 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന പൊതുപ്രാഥമിക ഒ.എം.ആർ പരീക്ഷയുടെ
അഡ്മിഷൻ ടിക്കറ്റുകൾ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
എഴുത്തുപരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഫൈൻ ആർട്സ് കോളേജുകൾ) ലക്ചറർ ഇൻ അപ്ലൈഡ് ആർട്ട് (കാറ്റഗറി നമ്പർ 235/18) തസ്തികയിലേക്ക് 21ന് രാവിലെ 10 മുതൽ 12.30 വരെ എഴുത്തുപരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പത്താംതരം തുല്യതാപരീക്ഷ
തിരുവനന്തപുരം: പത്താംതരം തുല്യതാപരീക്ഷ മേയ് 24 മുതൽ ജൂൺ മൂന്ന് വരെ നടത്തും. പരീക്ഷാഫീസ് ഏപ്രിൽ 15 മുതൽ 22 വരെ പിഴയില്ലാതെയും 23 മുതൽ 24 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ അടയ്ക്കാം. അപേക്ഷകർ നേരിട്ട് ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം. . ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽപറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.
എൻ.ടി.ഇ.സി പുനർമൂല്യനിർണയം
തിരുവനന്തപുരം: 2020ൽ നടന്ന ഒന്നും രണ്ടും വർഷ എൻ.ടി.ഇ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ റീവാല്യുവേഷനുള്ള അപേക്ഷകൾ http://ntecexam.kerala.gov.in ൽ ഏപ്രിൽ 16 മുതൽ വൈകിട്ട് നാല് വരെ NTECEXAM 2020 Revaluation/Photocopy/Scrutiny applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
യു.ഡി ടൈപ്പിസ്റ്റ്: അന്തിമ മുൻഗണനാപട്ടിക
തിരുവനന്തപുരം: ജലസേചന വകുപ്പിലെ യു.ഡി.ടൈപ്പിസ്റ്റ്മാരുടെ 2019 ഡിസംബർ 31 മുതൽ പ്രാബല്യത്തിലുള്ള ഏകീകരിച്ച മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.irrigationkerala.gov.inൽ ലഭിക്കും.