തിരുവനന്തപുരം: ഇ.എൻ.ടി ഡോക്ടർമാരുടെ ദേശീയ സംഘടനയായ അസോസിയേഷൻ ഒഫ് ഓട്ടോറിനോലാറിംഗോളജിസ്റ്റ്സ് ഒഫ് ഇന്ത്യ (എ.ഒ.ഐ)യും ഡോ. എം.എ. ഗോപാലകൃഷ്ണൻ ഇ.എൻ.ടി അക്കാഡമിയും (മജന്ത) സംയുക്തമായി സംഘടിപ്പിച്ച ഇ.എൻ.ടി സമ്മേളനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥികൾക്ക് പുരസ്കാരം. കേരളത്തിലെ ബെസ്റ്റ് ഡോക്ടറിനുള്ള പുരസ്കാരം 2020ൽ ഇ.എൻ.ടി ബിരുദാനന്തര ബിരുദം നേടിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോനിഖിലാരാജേന്ദ്രൻ ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡ്, മെഡൽ, സർട്ടിഫിക്കറ്റുകൾ എന്നിവയോടെ കരസ്ഥമാക്കി. കൊല്ലം കാണാവെളി മാലതിയിൽ കെ.കെ. രാജേന്ദ്രന്റെയും പി.ജെ. ശശികലയുടെയും മകളും മയ്യനാട് പ്രശാന്തിൽ ഡോ. വിഷ്ണു ആനന്ദിന്റെ ഭാര്യയുമാണ് ഡോ. നിഖില രാജേന്ദ്രൻ. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രബന്ധാവതരണത്തിൽ മികച്ച പ്രബന്ധത്തിനുള്ള അവാർഡ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ഡോ. വൈഷ്ണവി സംഗീതിനും ലഭിച്ചു.
ചിത്രം. ഡോ. നിഖിലാരാജേന്ദ്രൻ,
വൈഷ്ണവി സംഗീത്