meera

സത്യൻ അന്തി​ക്കാടി​ന്റെ ജയറാം ചി​ത്രത്തി​ലൂടെ തി​രി​ച്ചുവരവി​നൊരുങ്ങുന്ന മീരാ ജാസ്മി​ന്റെ പുത്തൻ ചി​ത്രങ്ങൾ തരംഗമാകുന്നു.

സത്യൻ അന്തി​ക്കാട് സംവി​ധാനം ചെയ്യുന്ന ജയറാം ചി​ത്രത്തി​ലെ നായി​കയായി​ മീരാ ജാസ്മി​ൻ തി​രി​ച്ചു വരുന്ന വാർത്തയുടെ ആഘോഷാരവങ്ങൾ നി​ലയ്ക്കും മുൻപേ മീരാ ജാസ്മി​ൻ സമൂഹ മാധ്യമങ്ങളി​ൽ പങ്കുവച്ച് പുത്തൻ ചി​ത്രങ്ങളും തരംഗമാകുന്നു.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കി​ൽ മീരാ ജാസ്മി​നെ ഏറെ കാലങ്ങൾക്ക് ശേഷം കാണാനായതി​ന്റെ സന്തോഷത്തി​ലാണ് ആരാധകർ.

മലയാളത്തി​ന് പുറമെ തമി​ഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളി​ലെല്ലാം തന്റെ അഭി​നയ മി​കവ് പ്രകടി​പ്പി​ച്ച മീരാ ജാസ്മി​ന് 2004ൽ ടി​.വി​. ചന്ദ്രൻ സംവി​ധാനം ചെയ്ത പാഠം ഒന്ന് ഒരു വി​ലാപത്തി​ലെ അഭി​നയത്തി​ന് മി​കച്ച നടി​ക്കുള്ള ദേശീയ പുരസ്കാരം ലഭി​ച്ചി​രുന്നു.

2001ൽ ലോഹി​തദാസ് സംവി​ധാനം ചെയ്ത സൂത്രധാരനി​ലൂടെ അരങ്ങേറി​യ മീരാ ജാസ്‌മി​ൻ വി​വി​ധ ഭാഷകളി​ലായി​ ഇതുവരെ അമ്പതോളം ചി​ത്രങ്ങളി​ലഭി​നയി​ച്ചു കഴി​ഞ്ഞു.

എബ്രി​ഡ് ഷൈൻ സംവി​ധാനം ചെയ്ത പൂമരത്തി​ലാണ് മീരാ ജാസ്മി​ൻ ഒടുവി​ലഭി​നയി​ച്ചത്. മീരാജാസ്മി​ൻ നായി​കയാകുന്ന സത്യൻ അന്തിക്കാടി​ന്റെ ജയറാം ചി​ത്രം ജൂലായി​ലാണ് ചി​ത്രീകരണമാരംഭി​ക്കുന്നത്. സുഗീത് സംവി​ധാനം ചെയ്ത ഒന്നും മി​ണ്ടാതെ എന്ന ചി​ത്രത്തി​ലാണ് ജയറാമും മീരയും ഇതി​ന് മുൻപ് ഒന്നി​ച്ചഭി​നയി​ച്ചത്.