dq

സഹോദരി​യുടെ ജന്മദി​നത്തി​ന് ഹൃദയ സ്പർശി​യായ ആശംസാകുറി​പ്പുമായി​ ദുൽഖർ സൽമാൻ

തന്റെയും ഭാര്യയുടെയും മക്കളുടെയും ചി​ത്രങ്ങളും വി​ശേഷങ്ങളും ദുൽഖർ സൽമാൻ സമൂഹ മാധ്യമങ്ങളി​ൽ പങ്ക് വയ്ക്കാറുണ്ട്. എന്നാൽ, തന്റെ സഹോദരി​ സുറുമി​ക്കൊപ്പമുള്ള ചി​ത്രങ്ങളൊന്നും ദുൽഖർ പങ്കുവയ്ക്കാറി​ല്ല. സഹോദരി​യുടെ സ്വകാര്യതയെ മാനി​ച്ചാണ് അത് ചെയ്യാത്തതെന്നാണ് ദുൽഖറി​ന്റെ പക്ഷം. പക്ഷേ, ഇത്തവണ പതി​വ് തെറ്റി​ച്ച് സുറുമി​യുടെ ജന്മദി​നത്തോടനുബന്ധി​ച്ച് ദുൽഖർ പങ്കുവച്ച ചി​ത്രവും ഹൃദയസ്പർശിയായ കുറി​പ്പും തരംഗമാകുകയാണ്.

ദുൽഖർ സൽമാന്റെ കുറിപ്പ്:

നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക്, താത്സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങൾ എന്റെ ആദ്യത്തെ സുഹൃത്തും സഹോദരിയും, അതിലുപരി അമ്മയുമാണ്. ഞാൻ നിങ്ങളുടെ ആദ്യത്തെ മകനെ പോലെയാണ്. നിങ്ങൾ വളരെ മനോഹരമായി ബാലൻസ് ചെയ്തു കൊണ്ടു പോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓർമ്മകളും വളരുന്നു.

ഞാൻ കൊണ്ട് കളയാതിരിക്കാൻ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങൾ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാർട്ണർ.

നമുക്ക് മാത്രം മനസിലാകുന്ന കളികളും തമാശകളും. ചെറുപ്പം മുതൽ സിനിമയോടും സംഗീതത്തോടും കാർട്ടൂണുകളോടുമുള്ള സമ്മുടെ പൊതുവായ സ്‌നേഹം.

ഞാൻ കുഴപ്പത്തിലാകുമ്പോൾ എപ്പോഴും എനിക്ക് പിന്തുണ നൽകുന്നയാൾ.

എന്റെ ജേർണൽ.

മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ.

അമുവിനും എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത്ത.

എന്നാൽ എന്റെ മറിയുടെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഓരോ തവണയും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു.

ഈ ദിവസങ്ങളിൽ ഞാൻ തിരക്കിലാണെന്നും നിങ്ങളെ കാണാൻ സാധിക്കുന്നില്ലെന്നും എനിക്കറിയാം. എന്നാൽ അത് ഒന്നും മാറ്റിയിട്ടില്ലെന്നും അറിയാം.

ഈ വർഷം നിങ്ങൾക്ക് സന്തോഷങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഒന്നാകട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം.

ഹാപ്പി ബർത്ത്‌ഡേ ഇത്ത.