പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും ദർശന രാജേന്ദ്രനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൃദയത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധക ഹൃദയങ്ങൾ കീഴടക്കുന്നു. മമ്മൂട്ടിയും മോഹൻലാലും ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും നിവിൻ പോളിയും ടൊവിനോ തോമസും ആസിഫ് അലിയുമടക്കമുള്ള മുൻ നിര താരങ്ങളൊക്കെ തങ്ങളുടെ സമൂഹ മാധ്യമ പേജുകളിൽ പങ്കുവച്ചതോടെ ഹൃദയത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിമിഷ നേരം കൊണ്ടാണ് തരംഗമായത്.
മലയാളത്തിലെ ആദ്യകാല ബാനറുകളിലൊന്നായ മെരിലാൻഡിന്റെ തിരിച്ചുവരവാണ് ഹൃദയത്തിന്റെ മറ്റൊരു സവിശേഷത.
ബിഗ് ബാങ്ക് എന്റർടെയ്ൻമെന്റ്സുമായി ചേർന്ന് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ഹൃദയത്തിന്റെ കോ-പ്രൊഡ്യൂസർ നോബിൾ ബാബു തോമസാണ്. സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിതാര സുരേഷ്, ഛായാഗ്രഹണം -വിശ്വജിത്ത് ഒടുക്കത്തിൽ എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ ഡിസൈനർ അശ്വിനി കലേ, കോസ്റ്റ്യൂം ഡിസൈനർ - ദിവ്യ ജോർജ്ജ്, മേയ്ക്കപ്പ് ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ അബ്രഹാം, അസോസിയേറ്റ് ഡയറക്ടർ ആന്റണി തോമസ് മങ്കലി, ത്രിൽസ് - മാഫിയ ശശി, സ്റ്റിൽസ് ബിജിത്ത് ധർമ്മടം.
കൈതപ്രം, അരുൺ ആലാദ്, ബ്യല്ലേഷാ, വിനീത് ശ്രീനിവാസൻ എന്നിവരുടേതാണ് ഗാനങ്ങൾ.