benz

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ആഡംബര വാഹന വിപണി അതിവേഗം കരകയറുന്നുവെന്ന് വ്യക്തമാക്കി 2021ന്റെ ആദ്യപാദത്തിൽ മെഴ്‌സിഡെസ്-ബെൻസിന്റെ വില്പനക്കുതിപ്പ്. ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ മെഴ്‌സിഡെസ്, 34 ശതമാനം വർദ്ധനയോടെ 3,193 കാറുകളാണ് ജനുവരി-മാർച്ചിൽ ഇന്ത്യയിൽ വിറ്റഴിച്ചത്. 2020ലെ സമാനപാദത്തിൽ വില്പന 2,386 യൂണിറ്റുകളായിരുന്നു.

ഇ-ക്ലാസ് എൽ.ഡബ്ള്യു.ബിയാണ് (ലോംഗ് വീൽബേസ്) ആണ് ഏറ്റവും വില്പനയുള്ള മോഡൽ. അടുത്തിടെ വില്പനയ്ക്കെത്തിച്ച എ-ക്ലാസ് ലിമോസിനും നല്ല പ്രതികരണമുണ്ട്. മൊത്തം വില്പനയുടെ 19 ശതമാനവും കഴിഞ്ഞപാദത്തിൽ ലഭിച്ചത് ഡിജിറ്റലായാണെന്ന് കമ്പനി വ്യക്തമാക്കി.