akhil

തിരുവനന്തപുരം: രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം ശക്തിപ്പെടുത്തിയ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്ന് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ എട്ടാമത് ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി അഖിൽ എസ് (പ്രസിഡന്റ്), ജി.ശ്രീകല, ആദർശ് വി.എസ് (വൈസ് പ്രസിഡന്റ്), ഫിലിപ്പ് കോശി (ജനറൽ സെക്രട്ടറി), രവികുമാർ പി., വൈശാഖ് വി.ജെ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), വിശ്വനാഥൻ ഇ.എൻ (ട്രഷറർ), രാകേഷ് കെ.ആർ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.