ചിത്രീകരണം ഇന്ന് തൊടുപുഴയിൽ തുടങ്ങും
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും നായകന്മാരാകുന്നു. യു.ജി.എം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് നവാഗതനായ അഭിലാഷ് പിള്ളയാണ്. ചിത്രീകരണം ഇന്ന് തൊടുപുഴയിൽ ആരംഭിക്കും.