ഡൽഹി: മേയ് മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ച മുതൽ മാത്രമേ സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാക്സിൻ വിതരണം ചെയ്തു തുടങ്ങൂ എന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനാവാല പറഞ്ഞു. നേരത്തേയുള്ള കരാർ അനുസരിച്ച് കേന്ദ്രത്തിന് വാക്സിൻ ഡോസുകൾ നൽകാൻ ബാക്കിയുണ്ട്. അടിയന്തര ഉപയോഗ അനുമതി മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതിനാൽ വാക്‌സിനുകൾ തത്കാലം മെഡിക്കൽ സ്റ്റോറുകൾ വഴി ലഭ്യമാകില്ല. അതിന് ആറു മാസം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.