മോഹൻലാൽ സംവിധായകനാകുന്ന ത്രിമാന ചിത്രം ബറോസിന്റെ ടീസർ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം കാക്കനാട്ടെ നവോദയ സ്റ്റുഡിയോയിൽ ബറോസിന്റെ ടീസർ ചിത്രീകരണം നടന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബറോസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്.
എറണാകുളത്ത് നിന്ന് ഗോവയിലേക്ക് ഷിഫ്ട് ചെയ്യാനിരുന്ന ബറോസിന്റെ ഗോവൻ ഷെഡ്യൂളിൽ പങ്കെടുക്കേണ്ട ചില താരങ്ങൾക്കടക്കം കൊവിഡ് ബാധിച്ചതിനാൽ ചിത്രീകരണം നിറുത്തി വച്ചിരുന്നു. എറണാകുളത്ത് തുടങ്ങുന്ന ചിത്രീകരണം പൂർത്തിയായ ബറോസ് ടീം ഗോവയിലേക്ക് തിരിക്കും.