തിരുവനന്തപുരം: മാലദ്വീപിൽ മെഡിക്കൽ പാരാമെഡിക്കൽ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് വഴി മേയ് 15 വരെ അപേക്ഷിക്കാം. മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഹോസ്പിറ്റൽ / ഹെൽത്ത് സെന്ററുകളിലാണ് വിവിധ തസ്തികകളിൽ 520 ഒഴിവുകൾ.
രജിസ്ട്രേഡ് നഴ്സ് (150) : ബി.എസ്‌സി നഴ്സിംഗ് / ജി.എൻ.എം. രണ്ടു വർഷ പരിചയം. വേതനം: 68000 രൂപ.
മെഡിക്കൽ ഒാഫീസർ (100) : എം.ബി.ബി.എസ് ഒരു വർഷ ഇന്റേൺഷിപ്പ്. ഒരു വർഷ പരിചയം. വേതനം: 1,07,800 രൂപ.
ഗൈനക്കോളജിസ്റ്റ് (20), സർജൻ (20), അനസ്തെറ്റിസ്റ്റ് (20), പീഡിയാട്രിഷ്യൻ (20), ഫിസിഷ്യൻ (20), റേഡിയോളജിസ്റ്റ് (20), ഓർത്തോപീഡിഷ്യൻ (20), ഡെർമറ്റോജിസ്റ്റ് (20), ഒഫ്താൽമോളജിസ്റ്റ് (20), എമർജൻസി ഫിസിഷ്യൻ (15), ജനറൽ മെഡിസിൻ പ്രാക്ടീഷണർ (15), സൈക്യാട്രിസ്റ്റ് (10), ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് (10), എം.ബി.ബി.എസ്., എം.ഡി ഒരു വർഷ ഇന്റേൺഷിപ്പ്. എം.ബി.ബി.എസിന് ശേഷം മെഡിക്കൽ ഓഫീസറായി ഒരു വർഷവും എം.ഡിക്ക് ശേഷം സ്പെഷ്യലിസ്റ്റായി ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയവും വേണം. വേതനം: 2,09,400 രൂപ. ഡെന്റിസ്റ്റ് (20), ബി.ഡി.എസ് ഒരു വർഷം ഇന്റേൺഷിപ്പ്. 2 വർഷ പരിചയം. വേതനം: 1,07,800 രൂപ. റേഡിയോഗ്രാഫർ (10): ബി.എസ്‌സി ഡിപ്ളോമ. റേഡിയോഗ്രാഫി രണ്ടുവർഷം പരിചയം. 51,400 രൂപ. ഫിസിയോതെറാപിസ്റ്റ് (10) : ഫിസിയോ തെറാപ്പി ബിരുദം. രണ്ടുവർഷം പരിചയം. 51,400 രൂപ. പ്രായം 50ൽ താഴെ. വിശദ വിവരങ്ങൾക്ക് www.norkaroots.org