വെട്ടുകാട്: എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിൽ വയർലസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ''നാരായണീയം'' വനിതാസ്വയംസഹായ സംഘത്തിന്റെ 16-ാം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖാ പ്രസിഡന്റ് എൻ. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എസ്. സതീശൻ സ്വാഗതവും ഡോ. അനൂജ മുഖ്യപ്രഭാഷണവും നടത്തി. കൺവീനർ എസ്. ലീല റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വനിതാസംഘം ശാഖാ പ്രസിഡന്റ് ശോഭാഅനിൽ, വനിതാ സംഘം യൂണിയൻ കൗൺസിലർ രാജി വിനോദ്, കെ. ചന്ദ്രൻ, കെ. വസന്തകുമാരി, എസ്. ഷാജി എന്നിവർ സംസാരിച്ചു. കൺവീനറായി എസ്. ലീലയെയും ജോയിന്റ് കൺവീനറായി കെ. അനിതയേയും തിരഞ്ഞെടുത്തു.