കൊച്ചി: കേരളത്തിന് ആവശ്യമായ കൊവിഡ് വാക്സിൻ സൗജന്യമായി ഉടൻ നൽകുക, കേന്ദ്ര സർക്കാർ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു വൈറ്റില ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടം ജംഗ്ഷനിൽ പ്രതിഷേധയോഗം ചേർന്നു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. വി.പി. ചന്ദ്രൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഡ്വ.എ.എൻ. സന്തോഷ്, വി.കെ. പ്രകാശൻ, പി.എസ്. സതീഷ്, കെ.ബി. ഹർഷൽ, പി.പി. ജിജി എന്നിവർ സംസാരിച്ചു.