തിരുവനന്തപുരം: കെ.പി.സി.സിയിലെ കൊവിഡ് കൺട്രോൾ റൂമിന് ജനസ്വീകാര്യത വർദ്ധിക്കുന്നു. കൊവിഡ് സംബന്ധമായ സംശയങ്ങൾക്കും മറ്റുമായി നൂറുകണക്കിന് ഫോൺ കാളുകളാണ് കെ.പി.സി.സി കൺട്രോൾ റൂമിൽ പ്രതിദിനം എത്തുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എല്ലാ ദിവസവും കൊവിഡ് കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി എന്നിവരുടെ പിന്തുണയുമുണ്ട്.

കൊവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതു മുതൽ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങളിൽ കൺട്രോൾ റൂമിൽ നിന്നും സഹായങ്ങൾ നൽകുന്നുണ്ട്. എല്ലാ ഡി.സി.സി ഓഫീസുകളിലും കൺട്രോൾ റൂം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾക്ക് ഫോൺ: 7907163709, 7306283676, 8075800733