തിരുവനന്തപുരം: വാക്സിൻ വില നിശ്ചയിക്കാനുള്ള അവകാശം കമ്പനികൾക്ക് വിട്ട് കൊടുത്തുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ ജീവനെ കമ്പോള താത്പര്യങ്ങളനുസരിച്ച് അമ്മാനമാടാൻ വിട്ടുകൊടുത്ത മോദി സർക്കാരിന്റെ കിരാത നടപടിക്കെതിരായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രതിഷേധിച്ചു. വികലമായ പുതിയ വാക്സിൻ നയം പിൻവലിക്കണമെന്നും 'വാക്സിൻ ജനങ്ങളുടെ അവകാശമാണ്' എന്നും പ്രതിഷേധ കാമ്പയിനിലൂടെ ആവശ്യപ്പെട്ടു.