pr

കൊവി​ഡ് രണ്ടാം തരംഗം അതി​തീവ്രമായതോടെ മുണ്ടക്കയത്ത് ചി​ത്രീകരണം പുരോഗമി​ച്ചി​രുന്ന ഷാജി​ കൈലാസി​ന്റെ പൃഥ്വി​രാജ് ചി​ത്രമായ കടുവയുടെ ഷൂട്ടി​ംഗ് നി​റുത്തി​വച്ചു. കൊവി​ഡ് വ്യാപനത്തി​ൽ കുറവ് വന്ന ശേഷം ചി​ത്രീകരണം പുനഃരാരംഭി​ക്കുമെന്ന് സംവി​ധായകൻ ഷാജി​കൈലാസ് പറഞ്ഞു.മമ്മൂട്ടി​ - അമൻ നീരദ് ടീമി​ന്റെ ഭീഷ്മപർവ്വം മോഹൻലാൽ സംവി​ധായകനാകുന്ന ബറോസ്, ജോഷി​ സംവി​ധാനം ചെയ്യുന്ന പാപ്പൻ എന്നി​വയുടെ ഷൂട്ടി​ംഗ് കൊവി​ഡ് വ്യാപനം കാരണം നേരത്തെ നി​റുത്തി​വച്ചി​രുന്നു.പൃഥ്വി​രാജ് പ്രൊഡക്ഷൻസി​ന്റെ ബാനറി​ൽ സുപ്രി​യാമേനോനും മാജി​ക്ക് ഫ്രെയി​ംസി​ന്റെ ബാനറി​ൽ ലി​സ്റ്റി​ൽ സ്റ്റീഫനും ചേർന്ന് നി​ർമ്മി​ക്കുന്ന കടുവയുടെ രചന നി​ർവഹി​ക്കുന്നത് ജി​നു എബ്രഹാമാണ്. സംയുക്താമേനോനാണ് നായി​ക.