cons

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കിടെ ഭക്ഷ്യ സാധനങ്ങളും മരുന്നുകളും കൺസ്യൂമർഫെഡ് വീട്ടുകളിൽ എത്തിക്കുന്ന സംവിധാനത്തിന് തുടക്കമായി. വാട്സ്ആപ്പിലൂടെയും ഫോണിലൂടെയും ആവശ്യപ്പെടുന്ന സാധനങ്ങൾ കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റ് വഴിയും നീതി മെഡിക്കൽ സ്റ്റോറുകൾ വഴിയും മൊബൈൽ ത്രിവേണി വഴിയുമാണ് വീടുകളിൽ എത്തിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ എല്ലാ സ്ഥലത്തും സാധനം എത്തിക്കും. ജില്ലയിൽ 18 ത്രിവേണി സ്റ്റോറുകളിലൂടെയും 10 മൊബൈൽ ത്രിവേണികളിലൂടെയും നീതി മെഡിക്കൽ സ്റ്റോറുകളിലൂടെയും പദ്ധതി ആരംഭിച്ചു. അവശ്യ സാധനങ്ങൾക്ക് വിളിക്കേണ്ട ഫോൺ: 9446748516, 7012547685, 8547297626, 8848577378, 8281213201, 9895640115, 9447101677. മരുന്നുകൾക്ക് വിളിക്കേണ്ട നമ്പർ: 9497691123, 9496626674, 7034372921, 8848577378.