ചേരപ്പള്ളി : പറണ്ടോട് പാെട്ടൻചിറ മുതുവിളാകത്ത്കുഴി കൊച്ചുമല്ലൻ തമ്പുരാൻ ക്ഷേത്രത്തിലെ മൂന്നാം പ്രതിഷ്ഠാ വാർഷികത്തിന്റെയും മേടചോതി കൊടുതി ഉത്സവത്തിന്റെയും ഭാഗമായി ഇന്ന് രാവിലെ 7.30ന് തമ്പുരാൻപൂജ. 8ന് ദേവീപൂജ, 8.30ന് മൃത്യുഞ്ജയഹോമം, 9.30ന് പന്തീരടിപൂജ, വൈകുന്നേരം 4ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഘോഷയാത്ര. 5.30ന് ഭഗവതിസേവ. 6.45ന് വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ചയും, 7.30ന് തേരുവിളക്ക് എഴുന്നള്ളത്തും ചേരപ്പള്ളി സത്യനും പാർട്ടിയും നയിക്കുന്ന ചെണ്ടമേളവും രാത്രി 9ന് കരിപ്പാലം, തെണ്ടിയാമല സുരേന്ദ്രൻ കാണിയും സംഘവും നയിക്കുന്ന ചാറ്റ്പാട്ട്.