mullapally

തിരുവനന്തപുരം: മലപ്പുറം ഡി.സി.സി അദ്ധ്യക്ഷനും നിലമ്പൂർ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അഡ്വ വി.വി. പ്രകാശിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന് മലപ്പുറത്തെ കോൺഗ്രസിന്റെ മുഖമായി മാറിയ നേതാവായിരുന്നു പ്രകാശ്. സാധാരണക്കാരന്റെ ശബ്ദമായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത ഡി.സി.സി അദ്ധ്യക്ഷൻമാരുടെ യോഗത്തിൽ പ്രകാശ് പങ്കെടുത്തിരുന്നു. ദീർഘനേരം ഞങ്ങൾ സംസാരിച്ചിരുന്നു. വിയോഗവാർത്ത ഞെട്ടിക്കുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.