പിറന്നാൾ ദിനത്തിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫിന് രസകരമായ ആശംസയുമായി ടൊവിനോ തോമസ്. ടൊവിനോ നായകനാകുന്ന മിന്നൽ മുരളി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫാണ്. മിന്നൽ മുരളിയുടെ ചിത്രീകരണത്തിനിടെ കസേര ചുമക്കുന്ന ബേസിൽ ജോസഫിന്റെ വീഡിയോയാണ് ടൊവിനോ പ്രേക്ഷകർക്കായി പങ്കുവച്ചത്. തിര എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർത്തിച്ചു തുടക്കം കുറിച്ച ബേസിൽ ഹോംലി മീൽസ് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. 2015ൽ കുഞ്ഞിരാമായണം സംവിധാനം ചെയ്തു.