ഇടുക്കി:നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ്ങ് സ്റ്റേഷനുകളിലെ മാലിന്യം നീക്കാൻ ഇത്തവണയും ഹരിതകർമ്മസേനയെത്തും.ഇവരുടെ നേതൃത്വത്തിൽ ജൈവം, അജൈവം, ബയോമെഡിക്കൽ മാലിന്യങ്ങൾ എന്നിവ തരം തിരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾക്ക് കൈമാറും. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ മാലിന്യവും പൂർണമായും നീക്കം ചെയ്യും. ഉപയോഗം കഴിഞ്ഞാൽ ഉടൻ തന്നെ വസ്തുക്കളെ അവക്കായി അനുവദിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ തന്നെ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. ജൈവ അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങളെ അവയുടെ സ്വഭാവം മനസിലാക്കി തരം തിരിച്ച് നിക്ഷേപിക്കാം.