കരിമണ്ണൂർ:റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു.പള്ളിക്കാമുറി തെക്കേടത്ത് പൈലി(62)യാ
ണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.30ഓടെ ഉടുമ്പന്നൂർ ടൗണിൽസപ്ലൈക്കോ സൂപ്പർമാർക്കറ്റിനു സമീപമാണ് അപകടം.
ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് നാട്ടുകാർ ചേർന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിൽസയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ പുലർച്ച മരണമടഞ്ഞു. സംസ്‌കാരം നടത്തി.ഭാര്യ: ചിന്നമ്മ മേലുകാവ് കുളത്തിനാൽ കുടുംബാംഗം.മക്കൾ:ആൽഫ,ആൽബിൻ.മരുമകൻ:ജോർജ്.