മുട്ടം: ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്മോർട്ടംനിഗമനം. ബുധനാഴ്ച്ച പുലർച്ചെ 3 നാണ് മുട്ടം തോട്ടുങ്കര ഊളാനിയിൽ (കപ്പയിൽ) സരോജിനി (75)വീട്ടിലെ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള സംശയത്തെത്തുടർന്ന് സംഭവ സമയം വീട്ടിലുണ്ടായിരുന്ന സരോജിനിയുടെ ബന്ധുവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് ബോദ്ധ്യമായതിനെത്തുടർന്ന് ഇയാളെ പൊലീസ് വിട്ടയച്ചു.സരോജിനിയുടെ മൃതദേഹം വൈകിട്ട് വീട്ട് വളപ്പിൽ സംസ്‌ക്കരിച്ചു.