ചെറുതോണി: യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ഇന്നലെ രാവിലെ കൈതപ്പാറ പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ ആചരണത്തിൽ പങ്കെടുത്ത ശേഷം കഞ്ഞിക്കുഴി മണ്ഡലത്തിലെ മനയത്തടം മക്കുവള്ളി കൈതപ്പാറ എന്നീ മേഖലകളിൽ സമ്മതിദായകരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉച്ചതിരിഞ്ഞ് അറക്കുളം മണ്ഡലത്തിലെ എടാട് പുള്ളിക്കാനം. മേഖലകളിൽ സന്ദർശനം നടത്തിയതിനു ശേഷം ഇന്നലത്തെ പര്യടനം അവസാനിച്ചു. ശനിയാഴ്ച കട്ടപ്പന ചെറുതോണി ടൗണുകളിലെ വ്യാപാരികളെയും തൊഴിലാളികളെയും നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കും. നാലിന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ പ്രചരണാർത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലിന് കഞ്ഞിക്കുഴിയിൽ റോഡ് ഷോ നടത്തും.