തൊടുപുഴ: പരസ്യ പ്രചരണത്തിനുള്ള ഫ്‌ളാഷ് മോബിനൊപ്പം ഡാൻസ് ചെയ്ത് സ്ഥാനാർത്ഥിയും. തൊടുപുഴയിലെ എൻ.ഡി.എ. സ്ഥാനാർത്ഥി ശ്യാംരാജാണ് ഫ്‌ളാഷ് മോബ് സംഘത്തോടൊപ്പം നൃത്തച്ചവടുകൾ വച്ചത്.
യുവ പോരാളിയായ ശ്യാം രാജിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനായാണു എൻ.ഡി.എ.യുടെ യുവജന വിഭാഗം മണ്ഡലത്തിലെങ്ങും ഫ്‌ളാഷ് മോബുമായ് സഞ്ചരിക്കുന്നത്. വ്യാഴാഴ്ച നഗരത്തിലേ പര്യടനവുമായി തൊടുപുഴ ഗാന്ധി സ്‌ക്വയറിലെത്തിയപ്പോൾ ഫ്‌ളാഷ് മോബ് സംഘം അവിടെ പരിപാടി അവതരിപ്പിക്കുന്നു. വാഹനത്തിൽ നിന്നിറങ്ങിയ സ്ഥാനാർത്ഥി അവരോടൊപ്പം നൃത്തം ചെയ്യാൻ തുടങ്ങിയത് പ്രവർത്തകർക്കും കാണികൾക്കും ആവേശം പകർന്നു.
..സ്ഥാനാർത്ഥി ശ്യാംരാജ് നരേന്ദ്ര മോദി അമിത്ഷാ തുടങ്ങിയവരുടെ മുഖം മൂടികൾ ധരിച്ചും കട്ടൗട്ടുകൾ പിടിച്ചുമൊക്കെയാണ് ഫ്‌ളാഷ് മോബ് സംഘം നൃത്തം വക്കുന്നത്. മുഖംമൂടി ധാരികളായ ശ്യാംരാജ് മാർക്കൊപ്പം യഥാർത്ഥ ശ്യാംരാജും നൃത്തം ചെയ്തതാണ് കാണികൾക്ക് കൗതുകമായത്.