ഇടുക്കി : റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ച ണ്ഡിഗറിലെ മൊഹാലിയിൽ ഏപ്രിൽ 10 വരെ നടത്തുന്ന ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. 15 ഒഫിഷ്യൽസിനെ കൂടാതെ സ്പീഡ് സ്‌കേറ്റിംഗ് (78), ആർട്ടിസ്റ്റിക് സ്‌കേറ്റിംഗ് (13) റോളർ ഹോക്കി (48), ഇൻലൈൻ ഫ്രീെ്രസ്രെൽ സ്‌കേറ്റിംഗ് (15) സ്‌കേറ്റ് ബോർഡിങ് (10), ഇൻലൈൻ ഡൗൺഹിൽ (4), ഇൻലൈൻ ആൽപൈൻ (12), റോളർ സ്‌കൂട്ടർ (2) തുടങ്ങിയ മത്സരങ്ങളിൽ വിവിധ ജില്ലകളിൽ നിന്നായി 182 സ്‌കേറ്റിംഗ് താരങ്ങളാണ് ദേശീയ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം കോഴിക്കോട്, വടകര, തൃശൂർ എന്നിവിടങ്ങളിൽ നടന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദേശീയ അന്തർദേശീയ ചാമ്പ്യൻ ഷിപ്പുകളിൽ മെഡൽ നേടിയ കേരളത്തിലെ ആൺ, പെൺ താരങ്ങളും ഇക്കുറി മത്സരത്തിനുണ്ടെന്ന് കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു