ചെറുതോണി: എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ വെള്ളിയാഴ്ച മലയാറ്റൂർ കുരിശുമലയിൽ എത്തി വിശുദ്ധകുർബ്ബാനയിൽ പങ്കെടുത്ത ശേഷം പുലർച്ചെ അവിടെ നിന്നും മടങ്ങി. ചക്കാമ്പുഴ കുടുംബവീട്ടിൽ നിന്നും വ്യാഴാഴ്ച രാത്രി പുറപ്പെട്ട റോഷിയും സുഹൃത്തുക്കളും രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് മലയാറ്റൂരേക്ക് നടന്നെത്തിയത്. കൃത്യമായ നിശ്ചയദാർഢ്യത്തോടെ 35ാം വർഷവും മുടങ്ങാതെയാണ് മലയാറ്റൂരെത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അറക്കുളം പഞ്ചായത്തിലെ വലിയമാവ് കോളനിയിൽ സന്ദർശിക്കുന്നത്. തുടർന്ന് മക്കുവള്ളി, മനയത്തടം, കൈതപ്പാറ, തട്ടേക്കണ്ണി എന്നിവിടങ്ങളിലും റോഷി അഗസ്റ്റിൻ എത്തിച്ചേരും.