ചെറുതോണി: എൽ. ഡി. എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ വിജയത്തിനായി വിദ്യാർത്ഥികൾ അണിനിരക്കുന്ന സ്റ്റുഡന്റ് റൈഡ് ഇന്ന് ഇടുക്കി മണ്ഡലത്തിൽ നടക്കും. വിദ്യാർത്ഥികൾ ബൈക്കുകളിലെത്തി ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലുമെത്തി റോഷിക്കായി വോട്ട് അഭ്യർത്ഥിക്കും. രാവിലെ 9 ന് ചെറുതോണിയിൽ എൽഡിഎഫ് അസംബ്ലി മണ്ഡലം സെക്രട്ടറി സി.വി. വർഗീസ് സ്റ്റുഡന്റ് റൈഡ് ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് കഞ്ഞിക്കുഴി, ചേലച്ചുവട്, കമ്പിളികണ്ടം, മുരിക്കാശ്ശേരി, തോപ്രാംകുടി, തങ്കമണി, വെള്ളയാംകുടി, കാഞ്ചിയാർ പള്ളിക്കവല എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് കട്ടപ്പനയിൽ സമാപിക്കും.