ചെറുതോണി: ഇന്നലെ ദുഖ:വെള്ളി പ്രമാണിച്ച് പരസ്യ പ്രചരണത്തിന് അവധി കൊടുത്തു യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് രാവിലെ മൂവാറ്റുപുഴ ഹോളി മാഗി ചർച്ചിൽ ദുഃഖ വെള്ളി ആചരണത്തിൽ പങ്കെടുത്തു . ശേഷമുള്ള സമയം പരമാവധി പ്രവർത്തകരെയും വോട്ടർമാരെയും ഫോണിൽ ബന്ധപ്പെടാനാണ്. കെ ഫ്രാൻസിസ് ജോർജ് സമയം ചിലവഴിച്ചത്. ഇന്ന്കട്ടപ്പന ഉൾപ്പെടെ ഇടുക്കി നിയോജക മണ്ഡലത്തിലെ പ്രവർത്തകരെയും പരമാവധി നേരിട്ട് കാണുന്ന തിരക്കിലാണ് സ്ഥാനാർഥി നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ പ്രചരണാർത്ഥം ചെറുതോണിയിൽ എത്തും .ചെറുതോണിയിൽ നിന്ന് കീരിത്തോട് യിലേക്കുള്ള റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരും വാഹനങ്ങളും അണിനിരക്കും.