ചെറുതോണി: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽ. ഡി. പഫ് സ്ഥാനാർത്ഥികൾ ചരിത്ര വിജയം നേടുമെന്ന് സി.പി. എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. 3 മാസം മുമ്പുതന്നെ ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ബൂത്ത്, മേഖല, നിയോജകമണ്ഡലം തലത്തിൽ കൺവൻഷനുകളും ശിൽപ്പശാലകളും സംഘടിപ്പിച്ചാണ് പ്രവർത്തന രംഗത്ത് മുന്നേറിയത്. അഞ്ചിടത്തും ആദ്യഘട്ടം മുതൽക്കുണ്ടായിരുന്ന മേൽക്കൈ നിലനിർത്താനും വർദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. എൽഡിഎഫ് യോഗങ്ങളിലെല്ലാം വർദ്ധിച്ച ജനപങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്.
ഒരു കാലത്തും ഉണ്ടാകാത്ത വിധത്തിലുള്ള ജനപിന്തുണയും ബഹുജന മുന്നേറ്റവുമാണ് ജില്ലയിലെമ്പാടും ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായിട്ട് ഉണ്ടായിട്ടുള്ളത്.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇടതുപക്ഷ തരംഗമാണ് അലയടിച്ചുയരുന്നത്. എല്ലായിടത്തും വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞു. ജനങ്ങളൊന്നാകെ സർക്കാരിന്റെ തുടർഭരണം ആഗ്രഹിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതയോടെ എൽഡിഎഫ് പ്രവർത്തകർ ജില്ലയിലാകെ ബൂത്തുതലത്തിൽ കർമ്മ നിരതരായി നിലകൊള്ളുമെന്നും എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും കെ.കെ. ജയചന്ദ്രൻ പറഞ്ഞു.