പീരുമേട്: പീഡാനുഭവത്തിന്റെ ഓർമ്മ പുതുക്കുവാൻ ദുഖ വെള്ളിയാഴ്ചയിൽ പള്ളികളിൽ വലിയ തിരക്കായിരുന്നു. പള്ളികളിൽ പീരുമേട്ടിലെ എൽ ഡി എഫ് സ്ഥാനാർത്ഥി നേരിട്ടെത്തി വിശ്വാസികളെ കണ്ട് വോട്ടുറപ്പിച്ചു. വണ്ടിപ്പെരിയാർ , കുമിളി, പീരുമേട് ഏലപ്പാറ, ഉപ്പുതറ തുടങ്ങിയ പ്രദേശങ്ങളി കലത്തി വിശ്വാസികളെ കാണുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. പീഡാനുഭവത്തിന്റെ ഓർമ്മ പുതുക്കാൻ നടക്കുന്ന കുരിശിന്റെ വഴിയിൽ പങ്കെടുത്ത വിശ്വാസികളെയും സ്ഥാനാർത്ഥി കാണുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.ആരാധനാലയങ്ങളിലും കുരിശിന്റെ വഴിയിലും പങ്കെടുത്ത വിശ്വാസികളെ കണ്ടതിന് ശേഷം ഉച്ചക്ക് ശേഷം കണ്ണംപടി മേമാരിക്കുടിയിലെ കുടുംബയോഗത്തിലാണ് വാഴൂർ സോമൻ പങ്കെടുക്കാൻ പോയത്. മാരിക്കുടിയിലെത്തിയ സ്ഥാനാർത്ഥിയെ ആദിവാസികൾ മുദ്രാവാക്യം മുഴക്കി പഴർഗ്ഗങ്ങളും പൂക്കളും നൽകിയാണ് സ്വീകരിച്ചത്. ഇ എസ് ബിജിമോൾ എം എൽ എ, ജോസ് ഫിലിപ്പ്, എം.ജെ. വാവച്ചൻ , സജി ടൈറ്റസ്, ആശാ ആന്റെണി , ജയിംസ് ടി അമ്പാട്ട്, ഷീബാ സത്യനാഥ് എന്നിവരും സ്ഥാനാർത്ഥിയോടൊപ്പംമുണ്ടായിരുന്നു.