ഏലപ്പാറ: സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മകൾ തൊട്ടുണർത്തി കുരിശുമലകയറി സിറിയക് തോമസ്. പീരുമേട് നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർഥി സിറിയക് തോമസ് ആണ് ഏലപ്പാറ കോഴിക്കാനം കുരിശുമല കയറി സഹനത്തിന്റെയും ഓർമ്മകൾ പുതുകിയത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ സ്ഥാനാർഥി കോഴിക്കാനം പള്ളിയിലെത്തി വിശ്വാസികളെ കണ്ട് വോട്ട് ചോദിച്ച ശേഷം അവരോടൊപ്പം മല കയറുകയായിരുന്നു. തുടർന്ന് തിരിച്ചെത്തി നേർച്ച പായസം കഴിച്ചു.
നിയോജകമണ്ഡലം പര്യടനം സമാപിച്ച സാഹചര്യത്തിൽ ചില പഞ്ചായത്തുകളിൽ പര്യടന സമയങ്ങളിൽ ഓടിയെത്താൻ കഴിയാതെ പോയ സ്ഥലങ്ങളുടെ വിവരങ്ങൾ ശേഹരിച്ചു അവിടങ്ങളിൽ വോട്ട് ചോദിക്കുകയാണ് വരും ദിവസങ്ങളിൽ പരിപാടികൾ. ഈ സ്ഥലങ്ങളിൽ കാണാനുള്ള പൗരപ്രമുഖ്യർ, സമൂഖ്യ സാംസ്‌കാരിക സാമുദായിക മേഖലകളിലെ പ്രമുഖരെയും സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് കൊക്കയർ പഞ്ചായത്തിലെ ഉറുമ്പിക്കര, രക്‌നഗിരി മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. റോഡ്, കുടിവെള്ളം, വാഹന ഗതാഗതം എന്നിവയാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്‌നം. വിജയിച്ചു ജനപ്രതിനിധി ആയാൽ ആദ്യ മുൻഗണന ഇകാര്യത്തിന് നൽകുമെന്ന് സിറിയക് തോമസ് ഉറപ്പു നൽകി. യുഡിഫ് നേതാക്കൾ, തൃതല പഞ്ചായത്ത് അംഗങ്ങൾ എന്നവർ പര്യടനത്തിന് നേതൃത്വം നൽകി.