അറക്കുളം: സർവ്വീസിൽ നിന്നുംവിരമിച്ച അറക്കുളം സബ് ജില്ലയിലെ അദ്ധ്യാപകർക്ക് കെ.എസ്.ടി.എ. അറക്കുളം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മൂലമറ്റം എ.എച്ച്.ഇ.പി. യു.പി സ്‌കൂളിൽ നടന്ന സമ്മേളനം കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം. രമേശ് ഉദ്ഘാടനം ചെയ്തു. മീരാ എസ്. ജോൺ അദ്ധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ. ബിനുമോൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എസ്. സജി, സബ് ജില്ലാ സെക്രട്ടറി അമാനുള്ള ജബ്ബാർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ വൈസ് പ്രസിഡന്ന്റ് പി.ആർ. നാരായണൻ, ജില്ലാ കമ്മിറ്റി അംഗം സി.ഡി. റെയ്ച്ചൽ, ഇ.എസ്. സുബ്രഹ്മണ്യൻ, ലിസി ജോസഫ്, മോളി ജോസഫ്, ജയശ്രീ എസ്., അജിതകുമാരി കെ.ആർ, സഫിയ കെ.ഐ, ഓമന ഹെസക്കിയേൽ, മരിയ മാത്യു എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.