ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ് . .മരിയാപുരം , കാഞ്ചിയാർ , മണ്ഡലത്തിൽ നിരവധി കുടുംബയോഗങ്ങളിൽ ആണ് ഫ്രാൻസിസ് ജോർജ് പങ്കെടുത്തത് .മുൻപ് താൻ എംപി ആയിരുന്ന, കാലഘട്ടത്തിൽ നടത്തിയ വികസനപദ്ധതികൾഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു സ്ഥാനാർത്ഥിയുടെ പ്രചരണം.ഉച്ചതിരിഞ്ഞ് കട്ടപ്പന ടൗണിൽ നടന്ന റോഡ് ഷോയിലും സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് പങ്കെടുത്തു .സംഘടിപ്പിച്ചത്.സ്ഥാനാർത്ഥിക്ക് ചുറ്റും പ്ലാക്കാർഡ് ഏന്തിയ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. റോഡ് ഷോയ്ക്ക് ഒപ്പം കട്ടപ്പനയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും ആളുകളെ നേരിട്ട് കണ്ടു അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു ജോയി വെട്ടിക്കുഴി, മനോജ് മുരളി, തോമസ് മൈക്കിൾ , ജോയി കുടക്കച്ചിറ , ഫിലിപ്പ് മലയാറ്റ് .സിനു വാലുമ്മേൽ , ജോയി ആനിത്തോട്ടം സി ബി പാറപ്പായി,
പ്രശാന്ത് രാജു തുടങ്ങിയവർ നേതൃത്വം നല്കി. രണ്ടു ദിവസങ്ങൾ കൊണ്ട് ഫീൽഡ് വർക്ക് അവസാന ഘട്ടം പൂർത്തീകരിക്കുംയുഡി എഫ് സ്ഥാനാർഥിയുടെ യുടെ ചിഹ്നമായ ട്രാക്ടർ ഓടിക്കുന്ന കർഷകൻ .വ്യക്തമായി പരിചയപ്പെടുത്തിയാണ് യുഡിഎഫ് പ്രചരണംയു ഡിഎഫ് സ്ഥാനാർഥിയുടെ പ്രചരണാർത്ഥം ഇന്ന് 2 30ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചെറുതോണിയിൽ എത്തി ചേരുന്ന തോടുകൂടി പ്രചരണം ആവേശം കൊടുമുടിയിൽ എത്തും..