ഇടുക്കി : ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ അവധി ദിവസങ്ങളിലും ഉണ്ടായിരിക്കും. 45 വയസ്സിൽ കൂടുതലുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെയും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്‌സിൻ സ്വീകരിക്കാം. ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ കയ്യിൽ കരുതണം.
ജില്ലാ ആശുപത്രി തൊടുപുഴ, ജില്ലാ ആശുപത്രി ഇടുക്കി, നെടുംകണ്ടംതാലൂക്ക് ആശുപത്രി , പീരുമേട് താലൂക്ക് ആശുപത്രി , കട്ടപ്പന താലൂക്ക് ആശുപത്രി എന്നീ സർക്കാർ ആശുപത്രികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വാക്‌സിനേഷൻ സൗകര്യം ഉണ്ടാകും. പൊതു ജനങ്ങൾ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.