ചെറുതോണി: ഇടുക്കിയിൽ ഇന്ന് റോഷിയുടെ റോഡ്‌ഷോ രാവിലെ 9 ന് കാഞ്ചിയാർ പഞ്ചായത്തിലെ ലബ്ബക്കടയിൽ നിന്ന് ആരംഭിക്കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തുന്ന റോഡ്‌ഷോയ്ക്ക് പ്രവർത്തകർ വിവിധ സ്വീകരണകേന്ദ്രങ്ങളിലും പാതയോരങ്ങളിലും അഭിവാദ്യം അർപ്പിക്കും. നരിയൻപാറ, വള്ളക്കടവ്, കട്ടപ്പന ടൗൺ, വെള്ളയാംകുടി, കാൽവരിമൗണ്ട്, തങ്കമണി, പ്രകാശ്, തോപ്രാംകുടി, മേലേചിന്നാർ, കമ്പിളികണ്ടം, മുരിക്കാശ്ശേരി, ചേലച്ചുവട്, കീരിത്തോട്, കഞ്ഞിക്കുഴി, കരിമ്പൻ വഴി ചെറുതോണിയിൽ സമാപിക്കും.