ചെറുതോണി : തൊടുപുഴ റവന്യു ടവറിനു മുന്നിൽ കെട്ടിയിരുന്ന സമര പന്തൽ ദുരന്ത നിവാരണ സേന പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് മലനാട് കർഷക രക്ഷാ സമിതി ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴികണ്ടം ഉദ്ഘാടനം ചെയ്തു. പനംകൂട്ടി കൈത്തറി സംഘം പ്രസിഡന്റ് എ. ഒ. അഗസ്റ്റിൽ, ഷാജി തുണ്ടത്തിൽ, അപ്പച്ചൻ ഇരുവേലി, ടി. എ. ജോണി കർഷകരായ വി.വി. മാണി, ജോർജ് കാലായിൽ, മത്തായി മേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. രാജു സേവ്യർ, ബെന്നി വടക്കേമുറിയിൽ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി