nellikkappara
നെല്ലിക്കപ്പാറ

ചെറുതോണി:കുളമാവ് നെല്ലിക്കപ്പാറ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് കാഴ്ച്ചയുടെ അത്ഭുതങ്ങൾ . അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പ്രദേശത്തെ ടൂറിസ കേന്ദ്രമാക്കണമെന്നാവശ്യം ശക്തമാവുകയാണ്
കാൻവാസിൽ വരച്ച ചിത്രം പോലെ അതിമനോഹരമായിരിക്കുകയാണ് ഇവിടം. കുളമാവി നോട് ചേർന്ന് പ്രകൃതിസുന്ദരമായ ഇതുപോലൊരു സ്ഥലമുള്ള വിവരം അധികം ആളുകൾക്ക് അറിയില്ല. കുളമാവ് അണകെട്ടിലെ വെള്ളം കരയോട് ചേർന്നു കിടക്കുന്ന ഈ പ്രദേശം ആരെയും ആകർഷിക്കും. മഴക്കാലത്ത് വെള്ളം കയറി കിടക്കുന്ന പ്രദേശം വേനലാവുന്നതോടെ ജലം പിൻവാങ്ങുമ്പോൾ പച്ച പുതപ്പണിയും. ഏക്കറു കണക്കിന് പരന്ന് കിടക്കുന്ന സ്ഥലം കുട്ടികൾക്കും ഉല്ലാസത്തിന് വക നൽകുന്നു.ഇവിടെ സദാസമയവും വീശുന്ന തണുത്ത കാറ്റ് വേനൽ ചൂടിനെ അകറ്റി നിർത്തുന്നു.
വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏറെ വിനോദ സഞ്ചാര സാദ്ധ്യതകളുള്ള ഈ പ്രദേശം ഇക്കോ ടൂറിസം കേന്ദ്രമായി വളർത്തണമെന്ന് സഞ്ചാരികൾ പറയുന്നു.കുളമാവ് ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ നെല്ലിക്ക പാറയിലെത്താം. ജലവിനോദത്തിനുൾപ്പെടെ യുള്ള സാദ്ധ്യതകൾ പരിശോധിച്ച് പ്രദേശത്തെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാണ്.