mankulam


മാങ്കുളം. എസ് എൻ ഡി പി യോഗം മാങ്കുളം ശാഖയിലെ ശ്രീ സുബ്രഹ്മണ്യസ്വാമി ഭദ്രകാളി വന ദുർഗ്ഗാ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സുജിത് തന്ത്രി , മേൽശാന്തി രവീന്ദ്രൻശാന്തി ,ദിപിൻശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു.
ഇന്ന് രാവിലെ 9.30 ന് മഹാ സുധർശന ഹോമം, വൈകുന്നേരം 6.15 ന് ദീപാരാധന, 7 ന് ഗുളികന് വഴിപാട്. നാളെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 10ന് രക്ഷസിന് വിശേഷാൽ പൂജ. പാൽ പായസം.
ഏപ്രിൽ 6 ന് പൊങ്കാല മഹോത്സവം , രാവിലെ 9.30 ന് ദുർഗ്ഗാ ഭഗവതിയ്ക്ക് കലശം, തുടർന്ന് പൊങ്കാല, വൈകുന്നേരം 6.15 ന് ദീപാരാധന തുടർന്ന് ശ്രീഭൂതബലി, 7 ന് പള്ളിവേട്ട.
ഏപ്രിൽ ഏഴിന് ആറാട്ട് മഹോത്‌സവം രാവിലെ 8 ന് ഗണപതി ഹോമം ശീവേലി എഴുന്നള്ളിപ്പ്, വൈകുന്നേരം 4.30 ന് ആറാട്ട് പുറപ്പാട്, 6.30 ന് ആറാട്ട് സമാപനം, 7നു് കൊടിയിറക്ക്, മംഗള പൂജ.