തൊടുപുഴ: എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ. കെ ഐ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിലെ 12 പഞ്ചായത്തിലും നഗരസഭയിലും റോഡ് ഷോയും പൊതുസമ്മേളനവും നടത്തി. റോഡ് ഷോയ്ക്ക് ചെണ്ടമേളവും ബാൻഡ് സെറ്റും മുത്തു കുടയേന്തിയ സ്ത്രീകളും അകമ്പടി സേവിച്ചു. വിവിധ യോഗങ്ങളിൽ നേതാക്കളായ കെ കെ ശിവരാമൻ, അഡ്വ. ജോയ്‌സ് ജോർജ് എക്‌സ് എം.പി, കെ .പി മേരി,വി.വി മത്തായി,പി എം .മാത്യു എക്‌സ് എം എൽ എ, ജോസ് പാലത്തിനാൽ, ജോർജ് അഗസ്റ്റിൻ, കെ. സലിം കുമാർ, ജിമ്മി മറ്റത്തിപ്പാറ, പി .പി .ജോയി, മുഹമ്മദ് ഫൈസൽ,റെജി കുന്നം കോട്ട്, കെഎം ബാബു, കെ എം സുലൈമാൻ, ടി കെ ശിവൻ നായർ, എൻ .സദാനന്ദൻ, പി.ജി .വിജയൻ, ശശികുമാരൻ, അബ്ദുൽ കരീം, പോൾസൺ മാത്യു, ടി പി അനിൽകുമാർ, ടി ആർ സോമൻ, എം ലതീഷ്, ജോസ് കവിയിൽ, അംബിക ഗോപാലകൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപന ദിവസമായ ഇന്ന് വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ കോർണർ യോഗങ്ങൾ നടക്കും