പുറപ്പുഴ: വ്യാഴാഴ്‌ച്ച വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയത്തും പുറപ്പുഴ പഞ്ചായത്തിൽ കണ്ണാടികണ്ടം പ്രദേശത്ത് പൂർണ്ണമായും നശിച്ച വാഴ കൃഷിയിടം കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സൂസൻ ബെഞ്ചമിൻ, അസിസ്റ്റന്റ് ഡയറക്ടർ കെ പി സലീനാമ്മ,പുറപ്പുഴ കൃഷി ഓഫീസർ പ്രിയമോൾ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.ഒന്നര ഏക്കർ സ്ഥലത്ത് നട്ട ആയിരത്തോളം ഏത്ത വാഴയാണ് നശിച്ചത്.തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എസ് എൻ പുരുഷ കർഷക സ്വശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് വാഴ കൃഷി ചെയ്തത്.വഴിത്തല സർവീസ് സഹകരണ ബാങ്കിൽ നിന്നുള്ള വായ്പ തുക ഉപയോഗിച്ചാണ് സംഘം കൃഷി ചെയ്തത്.ഏപ്രിൽ മാസം അവസാനത്തോടെ വിളവെടുപ്പ് നടത്താൻ പാകത്തിലായ വാഴയാണ് നശിച്ചത്.