വെള്ളത്തൂവൽ: മഹാപ്രളയത്തിൽ തകർന്ന വെള്ളത്തൂവൽ പവർഹൗസിലെ ആദ്യ ജനറേറ്റർ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം ഗ്രിഡുമായി ബന്ധിപ്പിച്ചു. 1.8 മെഗാവാട്ട് ശേഷിയുള്ള ജനറേറ്ററാണ് ശനിയാഴ്ച ഗ്രിഡുമായി ഘടിപ്പിച്ചത്.2018ലെ പ്രളയത്തിൽ വെള്ളത്തൂവൽ വെള്ളത്തൂവൽ പവർ ഹൗസലേക്ക് വെള്ളം ഇരച്ച് കയറിയിരുന്നു. ഇതോടെ ഇതിലെ ഉപകരണങ്ങളെല്ലാം തകരാറിലായി. അന്ന് മുതൽ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു.