ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പനോടനുബന്ധിച്ച് തിരഞ്ഞെടപ്പ് കമ്മീഷന്റെ പോൾ മാനേജർ, ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം, എൻകോർ, ഇലക്‌ട്രെയ്‌സ് എന്നീ മൊബൈൽ ആപ്ലിക്കേഷനുളുടെ പ്രവർത്തനം സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നിയോജകമണ്ഡല അടിസ്ഥാനത്തിൽ പ്രത്യേക ടീം രൂപികരിച്ചു. തിരഞ്ഞെടുപ്പ് വിവരങ്ങൾ നിയോജകമണ്ഡലാടിസ്ഥാനത്തിൽ ക്രോഡികരിക്കുന്നതിന് തിരഞ്ഞെടുപ്പ് ദിവസം എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കും. ജില്ലാ കൺട്രോൾ റൂമിന്റെ ഏകോപന ചുമതല ജില്ലാ പ്രോഗ്രാമർ അനീഷ് അരവിന്ദനും നിയോജക മണ്ഡല കൺട്രോൾ റൂമുകളുടെ ചുമതല നിർവഹിക്കുന്നതിന് ഇലക്ഷൻ വിഭാഗത്തിലെ താലൂക്ക് തല ഓപ്പറേറ്റർമാരെയും നിയോഗിച്ചു.
കളക്ട്രേറ്റിൽ
പ്രത്യേക കൺട്രോൾ റൂം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റിൽ 24 മണിക്കുറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാകുന്ന സംശയനിവാരണത്തിനും പരാതികൾ അറിയിക്കുന്നതിനും അന്വേഷണങ്ങൾക്കും കൺട്രോൾ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് കളക്ടർ എച്ച് ദിനേശൻ അറിയിച്ചു.കൺട്രോൾ റൂം ഫോൺ നമ്പരുകൾ 04862232400, 04862232440, 04862232410, 04862232340